കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് ക്ലോംപ്ലക്സ് പൊളിച്ചുനീക്കുന്നതിെൻറ ഭാഗമായി ഏഴുദിവസത്തിനുള്ളില്‍ വ്യാപാരികള്‍ ഒഴിഞ്ഞുപോകണമെന്ന ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. 52 ലൈസന്‍സികള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
2019ല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം ബലക്ഷയത്തില്‍ എന്നുകാണിച്ച് നല്കിയ പൊതുതാൽപര്യ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാറും, ജസ്റ്റിസ് ഷാജി പി.ചാലിയുമടങ്ങിയ ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടപ്രകാരം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ വിദഗ്ധര്‍ കെട്ടിടത്തിെൻറ ബലപരിശോധന നടത്തുകയും അറ്റകുറ്റപ്പണി ചെയ്താല്‍ 15 വര്‍ഷം കെട്ടിടത്തിന് കുഴപ്പമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 50 ലക്ഷം രൂപ ബജറ്റില്‍ അറ്റകുറ്റപ്പണിക്കായി നീക്കിവെച്ച് രണ്ടുപ്രാവശ്യം ടെന്‍ഡര്‍ വിളിച്ചിരുന്നു. ആരും വരാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സ്വത്തിനും ജീവനും അപകടമുണ്ടാവാതിരിക്കാന്‍ ഷോപ്പിങ് കോംപ്ലക്സ് ഒന്നാകെ പൊളിച്ചുമാറ്റാന്‍ തയാറാണെന്ന് കൗണ്‍സില്‍കൂടി തീരുമാനിച്ചതായി നഗരസഭ ഹൈകോടതിയെ അറിയിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍, നഗരസഭയുടെ ജൂബിലി സ്മാരക മള്‍ട്ടിപ്ലക്സ് കം ബസ് ബേ പണിയുന്നതിന് നഗരസഭ അധികാരികള്‍ ഒരുക്കിയ കെണിയാണ് ഈ ഹൈകോടതി വിധിയെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. സ്ഥലപരിശോധന നടത്തിയ വിദഗ്ധര്‍ ബ്ലോക്ക് എ യിലും, ബി യിലും മാത്രമാണ് അറ്റകുറ്റപ്പണി പറഞ്ഞിരിക്കുന്നത്.
എന്നാല്‍, ബസ് സ്റ്റാന്‍ഡ് കെട്ടിടങ്ങള്‍ ഒന്നാകെ പൊളിച്ചുനീക്കാന്‍ തയാറാണെന്നാണ് നഗരസഭ കോടതിയെ അറിയിച്ചത്. പുതിയ കെട്ടിടം പണിയുമ്പോള്‍ ഇപ്പോള്‍ നഷ്ടമാകുന്നവര്ക്കെല്ലാം മുറി നല്‍കാമെന്നു നഗരസഭ അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍, പുനർനിർമാണം നടക്കുന്നതുവരെയുള്ള കാലയളവില്‍ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.