കറുകച്ചാൽ: ഓട്ടോ സ്വകാര്യ ബസിന് പിന്നിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഡ്രൈവർ വാഴൂർ മുളവനാൽ എം.ഡി. രാജൻ (39) യാത്രക്കാരായ 14ാംമൈൽ പട്ടാരുകണ്ടം ഷിനോ പി.ജാക് (50), ഭാര്യ സിജി (47) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച 12.30ഓടെ ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കൂത്രപ്പള്ളി മിസംപടിക്ക് സമീപമായിരുന്നു അപകടം.
ചങ്ങനാശ്ശേരിയിൽനിന്ന് കറുകച്ചാലിലേക്കുപോയ ബസ് ആളെയിറക്കാനായി ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ പിന്നാലെവന്ന ഓട്ടോ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഷിനോയും സിജിയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും രാജനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോ ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.