കറുകച്ചാൽ: റോഡരികിൽ നിന്ന അക്കേഷ്യ മരം 11 കെ.വി ലൈനിൽ വീണു. മരം നിലംപൊത്താതെ മണിക്കൂറുകളോളം കമ്പികളിൽ തൂങ്ങിനിന്നു.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. നെത്തല്ലൂരിനു സമീപം റോഡരികിൽ നിന്ന മരമാണ് ചുവടുപിഴുത് റോഡിലേക്ക് പൂർണമായി ചരിഞ്ഞത്. മരം വൈദ്യുതി കമ്പികളിൽ തട്ടി നിന്നതിനാൽ വൈദ്യുതി തൂണുകൾ പലതും ചരിഞ്ഞു. കമ്പികൾ പൊട്ടിവീണു.
സംഭവത്തെ തുടർന്ന് വൈദ്യുതിയും ഗതാഗതവും പൂർണമായി മുടങ്ങി. റോഡിൽ നിന്ന് കഷ്ടിച്ച് ആറടി ഉയരത്തിലാണ് മരം ചരിഞ്ഞ് നിന്നത്.
ട്രാൻസ്ഫോർമറും ഒരുവശത്തേക്ക് ചരിഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതോടെ കറുകച്ചാലിൽനിന്ന് പൊലീസെത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. രണ്ടര മണിക്കൂറോളം നെത്തല്ലൂർ-കറുകച്ചാൽ റോഡിൽ ഗതാഗതം മുടങ്ങി.
വൈകീട്ട് ആറരയോടെ പാമ്പാടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചു നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.