കോട്ടയം: ലാറ്റക്സും ആസിഡും പോലൊരു ബന്ധമാണ് കോട്ടയത്തെ റബർമേഖലയും രാഷ്ട്രീയവും തമ്മിൽ. ഒറ്റക്ക് നിൽക്കുേമ്പാൾ ഇരുകൂട്ടർക്കും വലിയ വിലയൊന്നുമില്ല. പക്ഷേ കൃത്യമായ അനുപാതത്തിൽ കൂടിക്കലരുേമ്പാൾ കളി മാറും. ഇന്ത്യയിൽതന്നെ ഏറ്റവും മികച്ച റബർമരങ്ങൾ വളരുന്നിടമായിട്ടും റബർ വ്യവസായങ്ങൾ കാര്യമായി വേരുപിടിക്കാത്തയിടംകൂടിയാണിവിടം. റബറിന് വിലയുണ്ടായിരുന്ന കാലത്ത് കുടിൽ വ്യവസായംപോലെ നടത്തിയിരുന്ന റബർ ബാൻഡ് യൂനിറ്റുകളായിരുന്നു ഇതിനൊരു അപവാദം.
അന്നൊക്കെ കർഷകരുടെ പക്കലുള്ള 100െൻറ കെട്ടുകൾ കെട്ടിവെക്കാൻതന്നെ നൂറുകണക്കിന് റബർ ബാൻഡുകൾ വേണമായിരുന്നു. എന്നാൽ, പലവിധ കാരണങ്ങളാൽ റബര്‍ ബാന്‍ഡ് യൂനിറ്റുകള്‍ പലതും പൂട്ടിപ്പോയി. അന്തർ സംസ്ഥാനങ്ങളില്‍നിന്നുള്ള ആവശ്യക്കാർ കുറഞ്ഞതായിരുന്നു വലിയ തിരിച്ചടി. ഉയര്‍ന്ന ജി.എസ്.ടികൂടി ചുമത്തിയതോടെ പിടിച്ചുനില്ക്കാന് പറ്റാതെയായി.''ആദ്യം റബര്‍ ബാന്‍ഡിന് 18 ശതമാനമായിരുന്ന ജി.എസ്.ടി പിന്നീട് 12 ആക്കി. ബലൂണിന് അഞ്ചുശതമാനമേയുള്ളൂ. നികുതി നിരക്ക് താഴ്ത്തിയാേല പിടിച്ചുനിൽക്കാനാകൂ''- പാമ്പാടി വെള്ളൂർ കൊച്ചുമറ്റം മാർവെൽ റബർ ഇൻഡസ്ട്രീസിെൻറ ഉടമ പി.ഐ. വർഗീസ് പറയുന്നു.
സംഭാഷണം കച്ചവടത്തിൽനിന്ന് തെരഞ്ഞെടുപ്പിലേക്ക് തെറിച്ചുവീണപ്പോൾ രാഷ്ട്രീയത്തെ സഭേയാട് ചേർത്തുനിർത്തിയായി സംസാരം. യാക്കോബായ സഭയോട് നീതികാട്ടുന്നവർക്കൊപ്പം നിൽക്കുമെന്നാണ് അദ്ദേഹത്തിെൻറ നിലപാട്. എന്നാൽ, ജോലിക്കിടയിലും പി.ഐ. വർഗീസിനെ കേട്ടിരുന്ന തൊഴിലാളികൾക്ക് പൊതിഞ്ഞുപിടിക്കലില്ല. ''േലാക്ഡൗൺ കാലത്ത് ജീവിച്ചത് ഈ സർക്കാറുണ്ടായതുകൊണ്ടാണ്.
ഞങ്ങൾ പ്രാർഥിക്കുകയാ, എങ്ങനെയെങ്കിലും സർക്കാർ അധികാരത്തിൽ വരണമെന്ന്. ഞങ്ങളെല്ലാം സർക്കാറിനൊപ്പമാണ്''-ബിജിമോൾ അനിയൻകുഞ്ഞ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ലിസി ഷാജിയും ആലീസ് ജോണും ബീന മാത്യുവും അത് ശരിെവച്ചു. റബർ ബാൻഡുകൾ വെയിലിൽ നിരത്തിയശേഷം ചോറുമായി കൂടിയിരുന്നപ്പോഴും ചർച്ച വോട്ടിനെക്കുറിച്ചായി.
''ടി.വിയിലൊക്കെ കാണുന്നില്ലേ, ഞങ്ങൾക്കും പിണറായിയെ ഇഷ്ടമാണ്. എല്ലാവരും വന്ന് വോട്ട് ചോദിക്കുന്നുണ്ട്. ഞാൻ നേരേത്ത തീരുമാനിച്ചതാ. അത് മാറ്റില്ല''-വല്യയൂഴത്തിൽ സുധ മോഹൻ പറഞ്ഞു. ചിരിയോടെ മറ്റുള്ളവർ ഇതിന് 'ലൈക്കടിച്ചു'.
വർഷങ്ങൾക്കുശേഷം റബർ വില ഉയർന്നതോടെ കർഷകർ സന്തോഷത്തിലാണെങ്കിലും തൊഴിലാളി മുഖങ്ങളിൽ ഈ നിറസന്തോഷമില്ല. കർഷകർക്ക് കൂടുതൽ കിട്ടണമെന്ന് തെന്നയാ.
പക്ഷേ ലാറ്റക്സിനും വില കൂടിയതിനാൽ ഞങ്ങൾക്ക് പണിയാ. റബർ ബാൻഡിനും കൂടുതൽ വിലകിട്ടിയാലെ പിടിച്ചുനിൽക്കാനാകൂ. കോവിഡ് കളം നിറഞ്ഞതോടെ ലാറ്റക്സ് ഉപയോഗിച്ച് നിർമിക്കുന്ന ഗ്ലൗസിന് ആവശ്യക്കാർ ഏറെ. ഇതാണ് ലാറ്റക്സിന് വിലകൂടാനുള്ള പ്രധാനകാരണം. എന്നാൽ, ലാറ്റക്സ് ഉപയോഗിച്ചുള്ള ചെറുകിട റബർ ബാൻഡ്, കൈയുറ, ബലൂൺ യൂനിറ്റുകൾക്കെല്ലാം ഇത് തിരിച്ചടിയായ സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.