തെരുവുനായ്ക്കൾക്ക് വാക്‌സിനേഷൻ: നടപടിക്കൊരുങ്ങി വൈക്കം നഗരസഭ

കോട്ടയം: വൈക്കത്തും സമീപങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവുനായ്ക്കളിൽ പേ വിഷബാധ വാക്‌സിനേഷൻ കാര്യക്ഷമാക്കി വൈക്കം നഗരസഭ.

നഗരസഭയിലെ 26 വാർഡുകളിലായി 130 തെരുവുനായ്ക്കൾക്ക് ഇതുവരെ വാക്‌സിൻ നൽകി. ഒരു നായെ പിടികൂടി വാക്‌സിൻ എടുക്കാൻ 375 രൂപയാണ് നഗരസഭ ചെലവിടുന്നത്. 20 രൂപ നിരക്കിലാണ് സർക്കാർ വാക്‌സിൻ ലഭ്യമാക്കുന്നത്.

കഴിഞ്ഞമാസം വൈക്കത്തും സമീപങ്ങളിലുമായി തെരുവുനായുടെ അക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ നഗരസഭയുടെ അടിയന്തര ഇടപെടൽ. പുതിയ വാർഷിക പദ്ധതിയിൽ നഗരസഭയിലെ എ.ബി.സി പ്രോഗ്രാമിന് ഡി.പി.സി അംഗീകാരം കിട്ടിയ സാഹചര്യത്തിൽ തെരുവുനായ്ക്കളുടെ പ്രജനനം തടയാൻ വന്ധ്യംകരണം പോലുള്ള നടപടികൾ വരുംനാളുകളിൽ സ്വീകരിക്കാനാണ് നഗരസഭ തീരുമാനം.

Tags:    
News Summary - Vaccination for stray dogs Vaikom Municipal Corporation ready for action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.