പാലാ: മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിൽ കോട്ടയം വിജിലൻസ് യൂനിറ്റ് പരിശോധന നടത്തി. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ നടന്ന വിജിലൻസ് പരിശോധനയിൽ സബ് രജിസ്റ്റർ ഓഫിസിൽ കാണപ്പെട്ട ഏജന്റിൽ നിന്നും ജീവനക്കാർക്ക് നൽകുന്നതിനായി കൊണ്ടുവന്നതെന്ന് വിശ്വസിക്കാവുന്ന 6320 രൂപ കണ്ടെടുത്തു.
ഓഫിസിലെ കാഷ് ബുക്ക് കാഷ് ചെസ്റ്ററ്റ് എന്നിവ പരിശോധിച്ചതിൽ ആകെ കാണപ്പെടേണ്ട തുകയിൽ നാലായിരത്തോളം രൂപ കുറവുണ്ടെന്ന് കണ്ടു.
കോട്ടയം വിജിലൻസ് യൂനിറ്റ് ഇൻസ്പെക്ടർ പ്രദീപ്.എസ്, സബ് ഇൻസ്പെക്ടർമാരായ ജയ്മോൻ വി.എം, സ്റ്റാൻലി തോമസ്, സാബു വി.ടി, എ.എസ്.ഐ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഏറെ പരാതികൾ പാലാ സബ്ബ് രജിസ്ട്രാർ ഓഫിസിനെ കുറിച്ച് ലഭിച്ചിരുന്നതായി വിജിലൻസ് സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.