കോട്ടയം: ജില്ലയിലെ ജിയോളജി ഓഫിസിൽ വിജിലൻസിെൻറ മിന്നൽ പരിശോധന. കൈക്കൂലി ലഭിക്കാത്തതിനെത്തുടർന്ന് ഒരു വർഷത്തോളമായി ജില്ലയിലെ ജിയോളജി ഓഫിസിൽ പൂഴ്ത്തി െവച്ചിരുന്ന 315 ഫയലും ജിയോളജി ഓഫിസർക്ക് കൈക്കൂലി നൽകാൻ കരാറുകാരൻ കൊണ്ടുവന്ന 5000 രൂപയും പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
മണ്ണ് ഖനനത്തിന് അടക്കം പെർമിറ്റ് അനുവദിക്കുന്നതിൽ വലിയ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തി. പരാതികളും അപേക്ഷകളും െവച്ച് താമസിപ്പിക്കുന്നതായും കൈക്കൂലി ലഭിച്ചശേഷം മാത്രം പരാതികളിൽ തീർപ്പുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 315 ഫയൽ ഒരു വർഷത്തോളം വൈകിപ്പിച്ചതായി കണ്ടെത്തി. ഏഴുമാസം മുതൽ ഒരു വർഷം വരെ പല ഫയലുകളും മുക്കി െവക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജിയോളജിസ്റ്റിനെ കാണാൻ നിരവധിയാളുകൾ വരി നിൽക്കുന്നുണ്ടായിരുന്നു. ഇവരിൽ ഒരാളുടെ പക്കൽനിന്ന് ഫയൽ നമ്പർ രേഖപ്പെടുത്തിയ, കവറിൽ നിന്നാണ് 5000 രൂപ പിടിച്ചെടുത്തത്. ഈ തുക ജിയോളജിസ്റ്റിന് നൽകാൻ കൊണ്ടുവന്നതാണ് എന്ന് കണ്ടെത്തിയശേഷം, തുക പിടിച്ചെടുത്ത് ട്രഷറിയിൽ അടച്ചു.
ജിയോളജി ഓഫിസിൽ ഏജൻറ് മുഖാന്തരമാണ് ഇടപാടുകൾ നടക്കുന്നതെന്നും കണ്ടെത്തി. കൈക്കൂലി വാങ്ങാനും അപേക്ഷകളിൽ തീർപ്പ് കൽപിക്കാനും ഏജൻറ് തന്നെയാണ് മുൻകൈ എടുത്തിരുന്നത്. സാനിറ്റൈസർ വാങ്ങാനെന്ന പേരിൽ സമീപത്തെ ബേക്കറിയിലേക്ക് പരാതിക്കാരെ പറഞ്ഞുവിടും. തുടർന്ന്, 500 രൂപ ഇവിടെ നൽകുമ്പോൾ ഈ തുക വാങ്ങി െവച്ചശേഷം ചെറിയ പാക്കറ്റ് സാനിറ്റൈസർ നൽകും. വൈകീട്ട് ഏജൻറിന് 400 രൂപ കൈമാറുകയാണ് ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാറിെൻറ നിർദേശാനുസരണം ഇൻസ്‌പെക്ടർ കെ.ആർ. മനോജ്, എ.എസ്.ഐമാരായ സജു എസ്. ദാസ്, ഷാജി, ബിനു.ഡി, രാജേഷ്, സിവിൽ പൊലീസ് ഓഫിസർ അനൂപ്, വിജേഷ്, ടാക്‌സ് ഓഫിസർ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.