കോട്ടയം: ഹർത്താൽ ദിനത്തിൽ ഭക്ഷണം വാങ്ങാൻ പോയ ദമ്പതികളുടെ തിരോധാനത്തിന് ചൊവ്വാഴ്ച നാലാണ്ട്. അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ 2017 ഏപ്രിൽ ആറിനാണ് കാണാതായത്. ഹർത്താൽ ദിനമായ അന്ന് രാത്രി ഒമ്പതോടെ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറിൽ പുറപ്പെട്ടതായിരുന്നു ഇരുവരും. ഉറക്കമായതിനാൽ രണ്ടു മക്കളെയും കൊണ്ടുപോയില്ല. മടങ്ങിവരാത്തതിനെ തുടർന്ന് പിറ്റേദിവസം ഹാഷിമിെൻറ പിതാവ് അബ്ദുൽ ഖാദർ പൊലീസിൽ പരാതി നൽകി.
ഒരു കാറും രണ്ടു മനുഷ്യരും അപ്രത്യക്ഷമായതിെൻറ ദുരൂഹത നീക്കാൻ ഇതുവരെ പൊലീസിനും അന്വേഷണ സംഘത്തിനും സാധിച്ചിട്ടില്ല. മൊബൈൽ ഫോൺ വീട്ടിൽെവച്ചു പോയതിനാൽ ആ വഴിക്കുള്ള അന്വേഷണം ആദ്യമേ നിലച്ചിരുന്നു. സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിജയിച്ചില്ല. കാർ പുഴയിൽ വീണിട്ടുണ്ടാകുമെന്ന സംശയത്തിൽ പൊലീസ് മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തി.
റോഡിനോട് ചേര്‍ന്ന തോട്ടിലും ജലാശയങ്ങളിലും തിരച്ചിൽ നടത്തി. വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന പ്രത്യേക സ്കാനര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് 'ഹമ്മിങ്ബേര്‍ഡ്' എന്ന സ്വകാര്യ ഡിറ്റക്ടിവ് ഏജന്‍സിയെയും പൊലീസ് ഉപയോഗിച്ചിരുന്നു. ദമ്പതികളെ െട്രയിനിൽ കണ്ടതായി മല്ലപ്പള്ളി സ്വദേശികളായ അധ്യാപക ദമ്പതികൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും ഇവരെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരം ലഭിച്ചില്ല.
വിവിധ ജില്ലകൾ കേന്ദ്രീകരിച്ചുള്ള ബന്ധുക്കളുടെ അന്വേഷണവും വിഫലമായി. ഇതിനിടെ ഇടുക്കി ജില്ലയിൽ ഹാഷിം എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയും പരിശോധന നടത്തി. കേസ് ലോക്കൽ പൊലീസാണ് ആദ്യം അന്വേഷിച്ചത്.
തുമ്പൊന്നും കിട്ടാത്ത സാഹചര്യത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനെ ഏൽപിച്ചിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.