കോട്ടയം: ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. പെരിന്തൽമണ്ണ അറക്കപറമ്പ് മണലാടി വീട്ടിൽ മുഹമ്മദ് ഫൈസലാണ് (30) അറസ്റ്റിലായത്.
ശനിയാഴ്ച പുലർച്ച 1.40ന് രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന മലപ്പുറം സ്വദേശിനിയാണ് അതിക്രമത്തിനിരയായത്. കോട്ടയം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒ അവിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.