വെ​ച്ചൂ​രി​നെ സ​മ്പൂ​ർ​ണ ര​ക്ത​സാ​ക്ഷ​ര​ത ഗ്രാ​മ​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​ആ​ർ. ഷൈ​ല​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു   

വെച്ചൂരിനെ സമ്പൂർണ രക്തസാക്ഷരത ഗ്രാമമാക്കാൻ പ്രവർത്തനമാരംഭിച്ചു

വെച്ചൂർ: വെച്ചൂർ പഞ്ചായത്തിനെ സമ്പൂർണ രക്തസാക്ഷരത ഗ്രാമമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. 13 വാർഡിലെയും 18നും 60നും മധ്യേ പ്രായമുള്ളവരുടെ രക്തഗ്രൂപ് നിർണയിച്ച് സമ്പൂർണ രക്തസാക്ഷരത ഗ്രാമമാക്കി വെച്ചൂർ പഞ്ചായത്തിനെ മാറ്റാനുള്ള വിവരശേഖരണം ആരംഭിച്ചു. 11ാം വാർഡിൽ ചക്കംഞ്ചേരിൽ ഗോപാലകൃഷ്ണൻ നായരുടെ ഭവനത്തിൽ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരെത്തി കുടുംബാംഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു.

കുടുംബങ്ങളിലെ രക്തഗ്രൂപ് നിർണയത്തിനൊപ്പം ജീവിതശൈലി രോഗനിർണയവും നടത്തി രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. പദ്ധതി നിർവഹണത്തിനായി പഞ്ചായത്ത് രണ്ടുലക്ഷം രൂപയാണ് വകയിരുത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജു, ആൻസി തങ്കച്ചൻ, മെഡിക്കൽ ഓഫിസർ ഡോ. കെ.ബി. ഷാഹുൽ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Work has been initiated to make Vechur a fully literate village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.