തൃക്കൊടിത്താനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിയെ പിടികൂടി. തൃക്കൊടിത്താനം മാലൂർക്കാവിൽ വാഴപറമ്പിൽ വീട്ടിൽ ശരത് ലാലിനെയാണ് (21) തൃക്കൊടിത്താനം പൊലീസ് പിടികൂടിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതി തട്ടിക്കൊണ്ടുപോയി റാന്നി അത്തിക്കയത്തുള്ള വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പെൺകുട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് പീഡനവിവരം പെൺകുട്ടി പൊലീസിനോട് പറയുന്നത്. ഇൻസ്പെക്ടർ ജി. അനൂപ്, സി.പി.ഒമാരായ ശെൽവരാജ്, അനീഷ് ജോൺ, പി.സി. സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.