വടകര: ഫെയർ വേജസ് ഡി.എ കുടിശ്ശികയടക്കം വിതരണം ചെയ്യുക, ബസുകളിൽ ക്ലീനർമാരെ പുനർനിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂനിയനുകൾ നൽകിയ പണിമുടക്ക് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ വിളിച്ചുചേർത്ത അനുരഞ്ജന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. 25ന് നടത്താൻ തീരുമാനിച്ച സൂചനസമരം മാറ്റിവെക്കാനും തീയതി നിശ്ചയിച്ച് അനിശ്ചിതകാല പണിമുടക്ക് നടത്താനും തൊഴിലാളി യൂനിയനുകൾ തീരുമാനിച്ചു. ചർച്ചയിൽ അസോസിയേഷനെ പ്രതിനിധാനംചെയ്ത് കെ.കെ. ഗോപാലൻ നമ്പ്യാർ, വി.വി. പ്രസീദ്, എം.കെ. ഗോപാലൻ, തുണ്ടിയിൽ ചന്ദ്രൻ, സുനിൽ കുമാർ എന്നിവരും യൂനിയനുകളെ പ്രതിനിധാനംചെയ്ത് കെ.വി. രാമചന്ദ്രൻ, എ. സതീശൻ, അഡ്വ. ഇ. നാരായണൻ നായർ, മടപ്പള്ളി മോഹനൻ, എം. ബാലകൃഷ്ണൻ, ബാബു, കെ. പ്രകാശൻ, വിനോദ് ചെറിയത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.