മന്ത്രിമാർ കവലകളിൽ കാവലിരുന്നാലും തൃക്കാക്കര ജയിക്കില്ല -കെ. മുരളീധരൻ

തിരുവള്ളൂർ: മന്ത്രിമാർ കവലകളിൽ കാവലിരുന്ന് വോട്ടുപിടിച്ചാലും തൃക്കാക്കര ജയിക്കില്ലെന്ന് കെ. മുരളീധരൻ. ചെരണ്ടത്തൂർ പുന്നോളിമുക്കിൽ കോൺഗ്രസ് നിർമിച്ച ഗാന്ധി സ്ക്വയർ ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർക്കും വേണ്ടാത്ത കെ- റെയിലിന് പിന്നാലെ ഓടാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള സംവിധാനമാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടതെന്നും മോദിയുടെ തനിപ്പകർപ്പാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. പി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സൂഫിയാൻ ചെറുവാടി, കാവിൽ രാധാകൃഷ്ണൻ, എടവത്ത് കണ്ടി കുഞ്ഞിരാമൻ, സി.പി. വിശ്വനാഥൻ, പി.സി. ഷീബ, കെ.കെ. യൂസഫ് മാസ്റ്റർ, സലാം അമ്മിണിക്കണ്ടി, എം.കെ. ഹമീദ് മാസ്റ്റർ, പി.എം. അഷ്റഫ്, ചാലിൽ അഷ്റഫ്, ചന്ദ്രൻ മൂഴിക്കൽ, ഷഹബത്ത് ജൂന, സി.എം. സതീശൻ, കെ.കെ. പ്രശാന്ത്, ആർ.പി. ഷാജി, സി.എം. സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു. പടം..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.