കുറ്റ്യാടി: കുറ്റ്യാടി-പക്രന്തളം ചുരത്തിൽ എട്ടാം വളവിൽ മാലിന്യം തള്ളൽ വർധിക്കുന്നു. വിവിധ ഭാഗങ്ങളിൽനിന്ന് ചാക്കിലാക്കി മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുകയാണ്. വിജന സ്ഥലമായതിനാൽ തള്ളുന്നവരെ കണ്ടെത്താനാവുന്നില്ല. മുമ്പ് പൊലീസ് പട്രോളിങ് സ്ഥിരമായതിനാൽ മാലിന്യം തള്ളുന്നത് പിടികൂടാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കാവിലുമ്പാറ പഞ്ചായത്തിന്റെ പരിധിയിൽവരുന്ന ഇവിടെ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. ഒന്നു മുതൽ 10വരെ വളവുകളിലും മാലിന്യം തള്ളുന്നുണ്ട്. Photo: കുറ്റ്യാടി-പക്രന്തളം ചുരത്തിൽ എട്ടാം വളവിൽ മാലിന്യം തള്ളിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.