എം.എം.സി.ടിക്ക് മൂന്നു ലക്ഷം രൂപ കൈമാറി

വടകര: ഐ.എം.സി.സി, ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ യൂനിറ്റുകൾ സമാഹരിച്ച ആദ്യ ഗഡു മൂന്ന് ലക്ഷം രൂപ മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി. വടകരയിൽ നടന്ന ചടങ്ങില്‍ ഐ.എം.സി.സി ജി.സി.സി കമ്മിറ്റി വൈസ് ചെയർമാൻ ഷരീഫ് താമരശ്ശേരി, ഐ.എം.സി.സി ജി.സി.സി കേരള കോഓഡിനേറ്റർ റഫീഖ് അഴിയൂർ എന്നിവരിൽനിന്ന് എം.എം.സി.ടി ചെയർമാൻ ബഷീർ ബഡേരി, ട്രഷറർ ഒ.പി. സലീം എന്നിവര്‍ ചെക്ക് ഏറ്റുവാങ്ങി. ഐ.എം.സി.സി പ്രതിനിധികളായി അബ്ദുൽ സലാം നാലകത്ത്, നിസാർ എലത്തൂർ, സി.ടി.കെ. സബീർ, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ, ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, വടകര നഗരസഭ വൈസ് ചെയർപേഴ്സൻ കെ.കെ. വനജ, ഐ.എൻ.എൽ നേതാക്കളായ എം.എം. മൗലവി, കെ.പി. മൂസഹാജി, എ.കെ. ലത്തീഫ്, മുസ്തഫ പാലക്കിൽ തുടങ്ങിയവർ സന്നിഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.