മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം നിര്‍ധനകുടുംബത്തിന് കൈവശരേഖ ലഭിച്ചു

കാരശ്ശേരി: മുപ്പത് വര്‍ഷത്തിലധികമായി ഭൂമിക്ക് കൈവശരേഖയില്ലാതെ പ്രയാസപ്പെട്ട നിര്‍ധനകുടുംബത്തിന് വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടപെടല്‍മൂലം കൈവശരേഖ ലഭിച്ചു. ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡിലെ കുടുംബത്തിന് ഭൂമിയുണ്ടെങ്കിലും രജിസ്ട്രേഷനോ ആധാരം തയാറാക്കാനോ സാധിക്കാതെ പ്രയാസപ്പെടുകയായിരുന്നു. വാര്‍ഡ് അംഗം ഷാഹിന ടീച്ചർ, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് ശംസുദ്ദീന്‍ ആനയാംകുന്ന്, സെക്രട്ടറി വി. മുജീബ് എന്നിവരുടെ ഇടപെടലുകളാണ് ഭാഗപത്രം തയാറാക്കി അവകാശരേഖകള്‍ വേഗത്തിൽ ലഭിക്കാൻ കാരണമാക്കിയത്. . KDR 2 നിര്‍ധനകുടുംബത്തിന്റെ ഭൂമിയുടെ കൈവശരേഖ വാര്‍ഡ് മെംബര്‍ ഷാഹിന ടീച്ചര്‍ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.