അഷ്റഫ് താമരശ്ശേരിക്ക് ജീവകാരുണ്യപ്രതിഭ പുരസ്കാരം സമർപ്പിച്ചു കോഴിക്കോട്: സമൂഹത്തിനായി ജീവിതം മാറ്റിവെച്ച നേതാവായിരുന്നു എം.ഇ.എസ് സ്ഥാപകൻ ഡോ. പി.കെ. അബ്ദുൽ ഗഫൂറെന്ന് മേയർ ബീന ഫിലിപ്. ഡോ. അബ്ദുൽ ഗഫൂറിന്റെ 38ാം ചരമ വാർഷികത്തിൽ ജീവകാരുണ്യ പ്രതിഭക്കുള്ള പുരസ്കാരം അഷ്റഫ് താമരശ്ശേരിക്ക് നൽകി സംസാരിക്കുകയായിരുന്നു മേയർ. എം.ഇ.എസ് ജില്ല പ്രസിഡന്റ് ഡോ. പി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സീനിയർ ജേണലിസ്റ്റ് നവാസ് പൂനൂർ ഗഫൂർ അനുസ്മരണ പ്രഭാഷണവും എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ മുഖ്യപ്രഭാഷണവും നടത്തി. ജില്ല വൈസ് പ്രസിഡന്റ് കെ.എം.ഡി. മുഹമ്മദ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. മദ്യനിരോധന സമിതി വനിതവിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രഫ. ഒ.ജെ. ചിന്നമ്മ പൊന്നാടയണിയിച്ചു. സി.ടി. സക്കീർ ഉസൈൻ, വി.പി. അബ്ദുറഹിമാൻ, ഡോ. റഹീം ഫസൽ, ഡോ. ഹമീദ് ഫസൽ, പി.ടി. ആസാദ്, ബി.എം. സുധീർ, ടി.പി.എം. സജൽ മുഹമ്മദ്, കെ.ഇ. ഇസ്മയിൽ എന്നിവർ സംസാരിച്ചു. അഷ്റഫ് താമരശ്ശേരി മറുപടി പറഞ്ഞു. എ.ടി.എം. അഷ്റഫ് സ്വാഗതവും കെ.വി. സലീം നന്ദിയും പറഞ്ഞു. പടം: vj5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.