മുക്കം: നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റിന്റെ അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടക്കും. മുക്കം ജനമൈത്രി പൊലീസ് എസ്.ഐ പി. അസൈൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എം.കെ. യാസിർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജലജ, ശശി വെണ്ണക്കോട്, ജാഫർ ചെമ്പകത്ത്, കെ.എസ്. ഷാൻറി, സി. വിജേഷ് എന്നിവർ സംസാരിച്ചു. ഇന്റർനാഷനൽ മോട്ടിവേഷൻ ട്രെയിനർ ജോജോ കാഞ്ഞിരക്കാടൻ, കുന്ദമംഗലം ബി.ആർ.സി റിസോഴ്സ് പേഴ്സൻ ഹാഷിദ്, മുക്കം എസ്.ഐ വിജയൻ എന്നിവർ ക്ലാസെടുത്തു. ക്യാമ്പിന്റെ ഭാഗമായി വനംവകുപ്പിന്റെ സഹകരണത്തോടെ ജാനകിക്കാടും പരിസരപ്രദേശങ്ങളും സന്ദർശിക്കുകയും പ്രകൃതിപഠന ക്ലാസുകളും നടക്കും. സ്കൂൾ പരിസരങ്ങളിൽ ലഹരിവിരുദ്ധ കാമ്പയിനും ഒരുക്കും. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ എന്നിവർ ക്യാമ്പ് സന്ദർശിച്ച കുട്ടികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. സ്കൂൾ കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ ബി. ഷറീന, കെ. ജയരാജൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.