വടകര: ക്രൊയേഷ്യയിലേക്ക് വിസ വാഗ്ദാനം നൽകി മൂന്നു ലക്ഷം രൂപ തട്ടിയ കേസിൽ ഡൽഹി സ്വദേശിക്കെതിരെ വടകര പൊലീസ് കേസെടുത്തു. ഡൽഹി സ്വദേശിയായ മോദി എന്ന ജെയിംസിനെതിരെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ടെലിഗ്രാമിൽ കണ്ട പരസ്യം വഴിയാണ് വടകര നാരായണനഗരം സ്വദേശി പറമ്പത്ത് വിശാഖ് 2021ൽ ജെയിംസുമായി ബന്ധപ്പെട്ടത്. വിശാഖിനും സുഹൃത്ത് വിസലിനും വിസ നൽകാൻ നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ, മൂന്നു ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിക്കുകയും ചെയ്തു. ഇതുപ്രകാരം ജയിംസിന്റെ അക്കൗണ്ടിലേക്ക് വടകര എസ്.ബി.ഐ മുഖേന 90,000 ആദ്യം ട്രാൻസ്ഫർ ചെയ്തു. ബാക്കിയുള്ള 2,10,000 രൂപ ഗൂഗ്ൾപേയായി അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പിന്നീട് വിവരങ്ങൾ ഒന്നുമില്ലാതായതോടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഈ മാസം ഡൽഹിയിൽ എത്താനുള്ള നിർദേശമാണ് ലഭിച്ചത്. എന്നാൽ, ഇരുവരും ഡൽഹിയിൽ എത്തിയപ്പോൾ ജെയിംസ് ഫോൺ സ്വിച്ച് ഓഫ് ആക്കിയ നിലയിലായിരുന്നു. ഇയാളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാതെ ഇവർ നാട്ടിലേക്കു മടങ്ങി. വടകരയിലെത്തിയശേഷമാണ് വിശാഖ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോദി ജെയിംസിനെതിരെ എറണാകുളം മേലാറ്റൂർ പൊലീസിൽ വഞ്ചനക്കേസ് നിലവിലുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.