എകരൂൽ: സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് പൂനൂർ സ്വദേശി ഡോ. മുഹ്സിൻ അർഹനായി. കോഴിക്കോട് എൻ.ഐ.ടിയിലെ ഫിസിക്സ് ഡിപ്പാർട്മെന്റിൽ പ്രഫ. എം.കെ. രവിവർമയുടെ കൂടെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെയും സൂക്ഷ്മ വാതകങ്ങളുടെയും സവിശേഷതകളെ കുറിച്ച് ഗവേഷണം നടത്താനാണ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് ജിയോളജി വിഭാഗത്തിൽ ഫെലോഷിപ് ലഭിച്ചത്. വിവിധ വിഷയങ്ങളിൽ പിഎച്ച്.ഡി പൂർത്തിയാക്കിയ ഗവേഷകരായ അപേക്ഷകരിൽനിന്ന് 77 പേരെയാണ് ഈ വർഷം ഫെലോഷിപ്പിന് തിരഞ്ഞെടുത്തത്. മുഴുവൻസമയ ഗവേഷണത്തിനായി ഒന്നാം വർഷം 50,000 രൂപയും രണ്ടാം വർഷം 1,00,000 രൂപയും ഫെലോഷിപ് തുകയായി നൽകും. രണ്ടു വർഷത്തേക്കാണ് ഫെലോഷിപ്. പൂനൂർ മുനീറ മൻസിലിൽ യു.കെ. മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.