കൊടുവള്ളി: വൈദ്യുതിവാഹനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ചാർജിങ് സ്റ്റേഷനുകളുടെ അപര്യാപ്തതക്ക് പരിഹാരവുമായി നൂതന സ്റ്റാർട്ടപ് വരുന്നു. ചാർജിങ് സ്റ്റേഷൻ തുടങ്ങാൻ ഭീമമായ മുതൽമുടക്ക് വരുമെന്നതിനാലാണ് കൊടുവള്ളി മാനിപുരം സ്വദേശിയായ പൊട്ടൻ പിലാക്കിൽ റഷീദ് മുഹമ്മദിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം ചാർജ് ചെയ്യുന്ന വൈദ്യുതിയുടെ യൂനിറ്റ് അടിസ്ഥാനത്തിലുള്ള കണക്ക് രേഖപ്പെടുത്താൻ സാധിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. ഒരു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഒപ്പ് ലെൻസ് ടെക്നോനോളജി എന്ന സ്റ്റാർട്ടപ് വികസിപ്പിച്ചത്. വൈദ്യുതി ലഭിക്കുന്ന എവിടെയും കുറഞ്ഞ മുതൽമുടക്കിൽ ചെറുകിട സംരംഭകർക്കുപോലും പുതിയ ഉപകരണം സ്ഥാപിച്ച് മിനി വൈദ്യുതി ചാർജിങ് കേന്ദ്രങ്ങൾ നടത്താനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ഉപഭോക്താവിന് ആവശ്യമായ വൈദ്യുതിക്ക് യൂനിറ്റ് അടിസ്ഥാനത്തിൽ യു.പി.ഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാഹനങ്ങൾ ചാർജ് ചെയ്യാനാവും. പ്രധാന റോഡരികിൽ പാർക്കിങ് സൗകര്യം ഒരുക്കാവുന്ന ആർക്കും ഈ ഉപകരണം ഉപയോഗിച്ച് മിനി ചാർജിങ് കേന്ദ്രങ്ങൾ തുടങ്ങാനാവും. ഓപറേറ്ററുടെ ആവശ്യമില്ലാത്തതരത്തിൽ സെൽമോണിറ്ററിങ് സംവിധാനവും പുതിയ ഉപകരണത്തിനുണ്ട്. വൈദ്യുതിവാഹനങ്ങൾ സമീപഭാവിയിൽ വർധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലായിടത്തും ചാർജിങ് കേന്ദ്രങ്ങൾ ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് ബി.ടെക് ബിരുദധാരി കൂടിയായ റഷീദ് മുഹമ്മദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന് മുമ്പ് റഷീദ് പലതരത്തിലുള്ള ഉപകരണങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. സി.ഡബ്ല്യൂ. ആർ.ഡി.എമ്മുമായി ചേർന്ന് കർഷകർക്കുള്ള സ്മാർട്ട് ഫാമിങ് സാങ്കേതികവിദ്യയും വികസിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.