അബൂദബി സ്ഫോടനം: കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: അബൂദബിയിലെ ഖാലിദിയ്യയിലെ റസ്റ്റാറന്റിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ സ്ഫോടനത്തില്‍ കാഞ്ഞങ്ങാട് സ്വദേശിയും മരിച്ചു. കൊളവയൽ കാറ്റാടിയിലെ മേസ്ത്രി ദാമോദരന്റെ മകൻ ധനേഷാണ് (32) മരിച്ചത്. മാതാവ്: നാരായണി. സഹോദരങ്ങൾ: ധനൂപ്, ധന്യ. പത്തു ദിവസം മുമ്പാണ് അവധി കഴിഞ്ഞ് ധനേഷ് അബൂദബിയിലേക്ക് മടങ്ങിയത്. അവിവാഹിതനാണ്. പൊട്ടിത്തെറിയിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അബൂദബി ആശുപത്രിയിൽ ചികിത്സക്കിടെ ബുധനാഴ്ച രാവിലെയാണ് മരണം. റസ്റ്റാറൻറിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് അപകടത്തിൽപെട്ടത്. എട്ടു വർഷമായി അബൂദബിയിൽ ജോലി ചെയ്യുകയാണ്. dhanesh -Nishana shakeebBM കൃഷ്ണൻ ഏഴിലോട്: കുഞ്ഞിമംഗലം മല്ലിയോട്ട് കുതിരക്കാൽ കൃഷ്ണൻ (70) നിര്യാതനായി. പരേതരായ കുതിരുമ്മൽ അമ്പുവിന്റെയും കുതിരക്കാൽ കുഞ്ഞാതിയുടെയും മകനാണ്. ഭാര്യ: തൈവളപ്പിൽ യശോദ. മക്കൾ: ഷിബു (ഖത്തർ), ഷീബ. മരുമക്കൾ: പ്രദീപൻ (പ്രിൻസ് ബേക്കറി, ചെറുകുന്ന്), സൗമ്യ (നീലേശ്വരം). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഗോവിന്ദൻ, ഉറുവാടി, യശോദ (നാല് പേരും എടാട്ട് പറമ്പത്ത്), പരേതരായ കണ്ണൻ, നാരായണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.