Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 12:11 AM GMT Updated On
date_range 26 May 2022 12:11 AM GMTഅബൂദബി സ്ഫോടനം: കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: അബൂദബിയിലെ ഖാലിദിയ്യയിലെ റസ്റ്റാറന്റിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ സ്ഫോടനത്തില്‍ കാഞ്ഞങ്ങാട് സ്വദേശിയും മരിച്ചു. കൊളവയൽ കാറ്റാടിയിലെ മേസ്ത്രി ദാമോദരന്റെ മകൻ ധനേഷാണ് (32) മരിച്ചത്. മാതാവ്: നാരായണി. സഹോദരങ്ങൾ: ധനൂപ്, ധന്യ. പത്തു ദിവസം മുമ്പാണ് അവധി കഴിഞ്ഞ് ധനേഷ് അബൂദബിയിലേക്ക് മടങ്ങിയത്. അവിവാഹിതനാണ്. പൊട്ടിത്തെറിയിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അബൂദബി ആശുപത്രിയിൽ ചികിത്സക്കിടെ ബുധനാഴ്ച രാവിലെയാണ് മരണം. റസ്റ്റാറൻറിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് അപകടത്തിൽപെട്ടത്. എട്ടു വർഷമായി അബൂദബിയിൽ ജോലി ചെയ്യുകയാണ്. dhanesh -Nishana shakeebBM കൃഷ്ണൻ ഏഴിലോട്: കുഞ്ഞിമംഗലം മല്ലിയോട്ട് കുതിരക്കാൽ കൃഷ്ണൻ (70) നിര്യാതനായി. പരേതരായ കുതിരുമ്മൽ അമ്പുവിന്റെയും കുതിരക്കാൽ കുഞ്ഞാതിയുടെയും മകനാണ്. ഭാര്യ: തൈവളപ്പിൽ യശോദ. മക്കൾ: ഷിബു (ഖത്തർ), ഷീബ. മരുമക്കൾ: പ്രദീപൻ (പ്രിൻസ് ബേക്കറി, ചെറുകുന്ന്), സൗമ്യ (നീലേശ്വരം). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഗോവിന്ദൻ, ഉറുവാടി, യശോദ (നാല് പേരും എടാട്ട് പറമ്പത്ത്), പരേതരായ കണ്ണൻ, നാരായണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story