ബി.ജെ.പി ജനജാഗ്രത സദസ്സ്

പേരാമ്പ്ര: പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ ശക്തികളുടെ തടവറയിലാണ് പിണറായി സർക്കാർ എന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി ആരോപിച്ചു. ഇതിന് ഉദാഹരണമാണ് പി.സി. ജോർജിന്റെ അറസ്‌റ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ, രാമദാസ് മണലേരി, രാഗേഷ് തറമൽ, കെ. രാഘവൻ, എം. പ്രകാശൻ, കെ.എം. സുധാകരൻ, മധു പുഴയരികത്ത്, സുരേഷ് കണ്ടോത്ത്, ബാബു പുതുപറമ്പിൽ, ഇ.സി. അഭിലാഷ്, വി. സ്മിത ലക്ഷ്മി, കെ.എം. ബാലകൃഷ്ണൻ, ജുബിൻ ബാലകൃഷ്ണൻ, പ്രസൂൺ കല്ലോട്, സി.കെ. ലീല എന്നിവർ സംസാരിച്ചു. Photo: ബി.ജെ.പി പേരാമ്പ്രയിൽ നടത്തിയ ജനജാഗ്രത സദസ്സ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.