കൂരാച്ചുണ്ടിൽ സംരംഭകത്വ ശിൽപശാല

കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ പത്തു മുതൽ പഞ്ചായത്ത് ഹാളിൽ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടി ക്രമങ്ങൾ, വിവിധതരം സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കും. പഞ്ചായത്തിൽ പുതുതായി സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താൽപര്യമുള്ളവർക്കും പങ്കെടുക്കാം. ഫോൺ: 9656225024.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.