വിദ്യാർഥികൾക്ക് അനുമോദനം

കൂളിമാട്: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കൂളിമാട് പത്താം വാർഡ് ഗ്രാമസഭയിൽ വിദ്യാർഥികൾക്ക് ആദരം. വിവിധ സ്കോളർഷിപ് പരീക്ഷയിൽ വിജയികളായ കെ.കെ. മുഹമ്മദ് മിയാസ്, സി. ഫാത്തിമ സിയ, കെ.പി. ഫൈഹ, എ. കെൻസ ഷഹീദ്, കെ. സഫ ഫാത്തിമ, ടി.വി. അമൻ അഹമ്മദ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെംബർ കെ.എ. റഫീഖ് അധ്യക്ഷത വഹിച്ചു. േബ്ലാക്ക് മെംബർമാരായ സുഹ്റ വെള്ളങ്ങോട്, എം.കെ. നദീറ, ഗ്രാമ പഞ്ചായത്ത് അംഗം എൻ.കെ. അജീഷ്, കെ.എ. ഖാദർ, അബ്ദുറഷീദ്, എൻ.എം. ഹുസൈൻ, എം.കെ. അബ്ദുല്ല, എൻ.കെ. വേണുഗോപാലൻ, കെ.സി. ഇസ്മാലുട്ടി, വി.എ. മജീദ്, ടി.വി. ഷാഫി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.