കൊയിലാണ്ടി ഗവ. പ്രീപ്രൈമറി സ്കൂളിന് അവഗണന: വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു; വിവരങ്ങൾ ശേഖരിച്ചു

കൊയിലാണ്ടി: ഗവ. പ്രീ പ്രൈമറി സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടികൾ തുടങ്ങിയതായി ഡി.ഇ.ഒ വാസു മാധ്യമത്തോടു പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡി.ഡിക്കു കൈമാറിയതായി അദ്ദേഹം അറിയിച്ചു. സ്കൂൾ നിലവിലെ സ്ഥലത്ത് നിലനിർത്തുമെന്നും നവീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധ സ്കൂൾ കാര്യത്തിൽ പതിഞ്ഞത്. കാൽനൂറ്റാണ്ടിനിടെ ഒരു ലക്ഷം രൂപ മാത്രമായിരുന്നു സ്കൂൾ നവീകരണത്തിന് അനുവദിച്ചത്. ബി.ആർ.സിയാണ് തുക അനുവദിച്ചത്. പിന്നെ ആരും തിരിഞ്ഞുനോക്കിയില്ല. ജീർണാവസ്ഥയിലാണ് കെട്ടിടം. നഗരസഭ വാർഷിക പദ്ധതിയിൽ ഫണ്ട് അനുവദിക്കണം - കോൺഗ്രസ് കൊയിലാണ്ടി: ഗവ.പ്രീപ്രൈമറി സ്കൂളിന് നഗരസഭ വാർഷിക പദ്ധതിയിൽ ഫണ്ട് അനുവദിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി.സുധാകരൻ ആവശ്യപ്പെട്ടു. 2022-23 വാർഷിക പദ്ധതിയുടെ കരട് നിർദേശങ്ങൾ ചർച്ചചെയ്യുന്നതിനായി വാർഡ് സഭ നടന്നുവരുകയാണ്. വിദ്യാഭ്യാസ മേഖലയിലെ പ്രധാന ഇനമായി പ്രീ പ്രൈമറി സ്കൂളിനെ പരിഗണിക്കണം. വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപൂർവം സ്കൂളുകളിലൊന്നായ പ്രസ്തുത സ്ഥാപനത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ കെട്ടിടവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്താനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പടം Koy 10 മേയ് ഏഴിന് മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.