ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം: ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: പ്രദേശത്തെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാന ആക്രമണം. ഓവാലിയിലെ ഭാരം എന്ന സ്ഥലത്ത് കാട്ടാന ഒരു സ്ത്രീയെ കൂടി കൊലപ്പെടുത്തി. ഭാരം പാടിയിലെ കുഞ്ഞാണിയുടെ ഭാര്യ മുംതാസ് എന്ന മാളുവാണ് (35) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10.30 മണിക്കാണ് സംഭവം. തൊട്ടടുത്ത പാടിയിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം. തല ചവിട്ടിയരച്ച നിലയിൽ തൽക്ഷണം മരിച്ചു. വ്യാഴാഴ്ച അതിരാവിലെയാണ് ആനന്ദ് എന്ന യുവാവിനെ ആന ചവിട്ടി കൊന്നത്. ആനയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.