തിരുവമ്പാടിയിൽ സ്റ്റേഡിയം നിർമിക്കണം -മുസ്‍ലിം യൂത്ത് ലീഗ്

തിരുവമ്പാടി: തിരുവമ്പാടിയിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമിക്കണമെന്ന് മുസ്​ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി. മണ്ഡലം വൈസ് പ്രസിഡന്‍റ്​ അറഫി കാട്ടിപരത്തി ഉദ്ഘാടനംചെയ്തു. കബീർ ആലുങ്ങാതൊടി അധ്യക്ഷത വഹിച്ചു. അസ്കർ ചെറിയമ്പലത്ത്, കെ.എ. അബ്ദുറഹ്മാൻ, ഷൗക്കത്തലി കൊല്ലത്തിൽ, നിഷാദ് ഭാസ്കരൻ, ജംഷീദ് കാളിയേടത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഫൈസൽ മാതംവീട്ടിൽ (പ്രസി.), ഷൻഫാരി വൈത്തല, കബീർ ആലുങ്ങാതൊടി, കെ.ടി. ഫൈസൽ (വൈസ് പ്രസി.), ജംഷീദ് കാളിയേടത്ത് (ജന. സെക്ര.), സുഹൈൽ ആശാരിക്കണ്ടി, അബ്ബാസ് കൊട്ടാരത്തിൽ, ആഷിഖ് നരിക്കോട്ട് (ജോ. സെക്ര.), നിഷാദ് ഭാസ്കരൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.