ആംബുലൻസുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

താമരശ്ശേരി: ദേശീയപാതയിൽ അമ്പായത്തോടിന് സമീപം ആംബുലൻസുകൾ കൂട്ടിയിടിച്ചു. വയനാട്ടിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വായനാട്ടിലേക്ക് പോവുകയായിരുന്ന മെഡിക്കൽ കോളജ് ആശുപത്രിയുടെ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. രണ്ട് ആംബുലൻസുകളിലും ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.