പരിസ്ഥിതി ദിനത്തിൽ ഗ്രീൻ ബാലുശ്ശേരിക്ക് തുടക്കമാവും

ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലത്തിൽ പരിസ്ഥിതി ദിനത്തിൽ ഗ്രീൻ ബാലുശ്ശേരിക്ക് തുടക്കമാവും. പ്രകൃതിസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ നൂറ് കേന്ദ്രങ്ങളിൽ ഫലവൃക്ഷ തൈകളും മറ്റു തൈകളും വെച്ചുപിടിപ്പിക്കും. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ ആറു മുതൽ 100 കേന്ദ്രങ്ങളിലും നേരിട്ടെത്തിയാണ് മരങ്ങൾ നടുക. നടുന്ന തൈകൾ സംരക്ഷിക്കുന്നതിനും പദ്ധതി തയാറാക്കും. കൂടാതെ കോവിലകംതാഴെ പാലത്തിനടുത്ത് പച്ചത്തുരുത്തും ഒരുക്കും. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും വ്യത്യസ്ത പരിപാടികൾ ഗ്രീൻ ബാലുശ്ശേരിയുടെ ഭാഗമായി നടക്കും. ഓരോ പഞ്ചായത്തിലും പത്ത് കേന്ദ്രങ്ങളിലാണ് എം.എൽ.എ വൃക്ഷത്തൈകൾ നടുക. വായനശാലകൾ കലാസമിതികൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, പൊതുപ്രവർത്തകർ എന്നിവർ ഈ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. നിയോജക മണ്ഡലംതല ഉദ്ഘാടനം അഞ്ചിന് ഉച്ചക്ക് 12ന് നടുവണ്ണൂരിൽ നടക്കും. പനങ്ങാട് പഞ്ചായത്തിലെ തലയാട് സമാപന പരിപാടി നടക്കും. മണ്ഡലത്തിലെ കാവുകളും വനങ്ങളും സംരക്ഷിക്കുന്നതിനുള്ള തുടർ പ്രവർത്തനവും ഗ്രീൻ ബാലുശ്ശേരിയോടൊപ്പം നടത്തുന്നതിനുള്ള പ്രവർത്തന രൂപരേഖയും തയാറാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.