കുന്ദമംഗലം : പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ പ്രവൃത്തിയുമായി ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പടനിലത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. റഹീം എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉള്‍പ്പെട്ട പടനിലം പാലത്തിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കയര്‍ ഭൂവസ്ത്രം സ്ഥാപിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് വി. അനില്‍കുമാര്‍, ബ്ലോക്ക് ക്ഷേകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഷിയോലാല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ യു.സി. പ്രീതി, ശബ്ന റഷീദ്, മെംബര്‍മാരായ എം. ധര്‍മരത്നന്‍, സജിത ഷാജി, ജോ. ബി.ഡി.ഒ കെ. രാജീവ്, കയര്‍ വികസന വകുപ്പ് ഇന്‍സ്പെക്ടര്‍ പി.വി. പ്രമോദ്, തൊഴിലുറപ്പ് പദ്ധതി അസി. എൻജിനീയര്‍ എന്‍.പി. ദാനിഷ്, കെ. ശ്രീധരന്‍, സുധീഷ് പുല്‍ക്കുന്നുമ്മല്‍, വി. അബൂബക്കര്‍, ശശി ആരാമ്പ്രം, വി. റീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.