അനധികൃത കേബിളുകൾ നീക്കംചെയ്യുന്നു

ഫറോക്ക്: വൈദ്യുതി തൂണുകളിലെ അനധികൃത കേബിളുകൾ നീക്കംചെയ്യാൻ നടപടികൾ ആരംഭിച്ചു. വൈദ്യുതി കാലുകളിൽകൂടി സുരക്ഷിതമല്ലാതെയും അനധികൃതമായും വലിച്ച കേബിളുകൾ കാരണം കെ.എസ്.ഇ.ബി ജീവനക്കാർക്കും പൊതുജനങ്ങൾക്കും അപകടം സംഭവിക്കുന്നതിനെത്തുടർന്നാണിത്. കേബിളുകൾ ആരുടേതാണ് എന്നതിനുള്ള തിരിച്ചറിയൽ ടാഗുകൾ മിക്ക കേബിളുകളിലും ഇല്ല. കെ.എസ്.ഇ.ബി അരീക്കാട് സെക്ഷനു കീഴിലുള്ള ഇത്തരം കേബിളുകൾ ജൂൺ ആറു​മുതൽ കട്ട് ചെയ്ത് മാറ്റുന്നതായിരിക്കുമെന്ന് അസി. എൻജിനീയർ അറിയിച്ചു. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.