പി.ടി. മുരളീധരൻ വിരമിച്ചു

കോഴിക്കോട്: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം പി.ടി. മുരളീധരൻ സർവിസിൽനിന്നു വിരമിച്ചു. സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായി ജോലി ചെയ്തുവരുകയായിരുന്നു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സിറ്റി ജില്ല സെക്രട്ടറി, പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡന്റ്, സിറ്റി പൊലീസ് എംപ്ലോയീസ് കോഓപറേറ്റിവ് കൺസ്യൂമർ സ്റ്റോർ ഭരണസമിതി സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മായനാട് പാലക്കോട്ടുവയൽ സ്വദേശിയാണ് മുരളീധരൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.