ചേളന്നൂർ: ബഡ്സ് സ്കൂളിനോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് വിദ്യാർഥികളെ അയക്കാതെ രക്ഷിതാക്കൾ. ഏഴേ ആറിൽ മുതുവാട് സ്കൂളിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളാണ് പ്രതിഷേധത്തിൽ. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പഠനത്തിനും നൈപുണി വികസനത്തിനും പ്രോത്സാഹനവും സുരക്ഷയുമൊരുക്കുമ്പോൾ ചേളന്നൂർ പഞ്ചായത്ത് സ്കൂളിനെ അവഗണിക്കുകയാണെന്നാണ് രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നത്. സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്ക നടപടികളോ വാഹന സൗകര്യമൊരുക്കുകയോ ചെയ്തിട്ടില്ല. ശുചീകരണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടന്നില്ല. സ്കൂളിന്റെ പിൻഭാഗത്ത് വലിയ പടുമരം ഭീഷണിയായി നിൽക്കുന്നുണ്ട്. ഭിന്നശേഷി സൗഹൃദമായ അന്തരീക്ഷവും സ്കൂളിലെത്താൻ വഴിയുമില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. പഞ്ചായത്ത് അവഗണയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ജനുവരി 31ന് രക്ഷിതാക്കൾ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.