കക്കോടി: യാത്രക്കാർക്ക് തടസ്സമായ കോൺക്രീറ്റ് സ്ലാബുകൾ നീക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം. ഓവുചാൽ നിറഞ്ഞൊഴുകിയതിനെത്തുടർന്ന് വർഷങ്ങൾക്കുമുമ്പ് പൊളിച്ചുമാറ്റിയ ബാലുശ്ശേരി-കോഴിക്കോട് പാതയിൽ ബ്ലൂബെൽ നഴ്സറി സ്കൂൾ റോഡിലെ കോൺക്രീറ്റ് സ്ലാബുകൾ എത്രയുംവേഗം നീക്കംചെയ്യണമെന്ന് മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭരണസമിതി വിഷയം പരിഗണിച്ചത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനകം സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസ് ഈ മാസം ഏഴിന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കാനിരിക്കെയാണ് കോൺക്രീറ്റ് സ്ലാബ് പൊട്ടിച്ചുനീക്കാൻ കരാർ കൊടുക്കാൻ തീരുമാനമായത്. ഇരുചക്ര വാഹനയാത്രികർക്കും കാൽനടക്കാർക്കും ഭീഷണി ഉയർത്തുന്ന കോൺക്രീറ്റ് സ്ലാബുകൾ ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.