സ്വാഗതസംഘം രൂപവത്കരിച്ചു

നാദാപുരം: കലാസാംസ്കാരിക രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെയായി നിറസാന്നിധ്യമായ ഗായകൻ ഫസൽ നാദാപുരത്തെ ജന്മനാട് ആദരിക്കുന്നു. അടുത്തമാസം 17ന് നാദാപുരത്ത് നടക്കുന്ന ഫസൽ നൈറ്റിന് . സാംസ്കാരിക സദസ്സ്, ഗാനാലാപന മത്സരം, സാഹിത്യ സെമിനാർ, സംഗീതവിരുന്ന് തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. പരിപാടിയുടെ പ്രഖ്യാപനസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സി.വി. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ഫണ്ട് ഉദ്ഘാടനം ഖാസിം വാണിമേലിൽനിന്ന് തുക സ്വീകരിച്ച് അഹമ്മദ് പുന്നക്കലും ലോഗോപ്രകാശനം സൂപ്പി നരിക്കാട്ടേരിയും നിർവഹിച്ചു. മുഹമ്മദ് ബംഗ്ലത്ത് മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ രജീന്ദ്രൻ കപ്പള്ളി, അബ്ബാസ് കണേക്കൽ, ജനീദ ഫിർദൗസ്, സി.ടി.കെ. സമീറ, തായമ്പത്ത് കുഞ്ഞാലി, ടി.പി.എം. തങ്ങൾ, പി.കെ. കുട്ടി, മുഷ്താഖ് തീക്കുനി, കെ.എം. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. കരയത്ത് അസീസ് ഹാജി ചെയർമാനും കെ.എം. അബ്ദുറഹിമാൻ ജനറൽ കൺവീനറും അറഫാത്ത് നരിപ്പറ്റ ട്രഷററുമായി . പടം : CL Kzndm 4 നാദാപുരത്ത് നടക്കുന്ന ഫസൽ നൈറ്റ് ലോഗോ പ്രകാശനം സൂപ്പി നരിക്കാട്ടേരി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.