പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുസ്തകക്കൂട്

എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി എത്തുന്ന രോഗികൾക്ക് ഇനിമുതൽ പുസ്തകം വായിക്കാം. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പുസ്തകക്കൂട് പദ്ധതിയുടെ ഭാഗമായാണ് ആശുപത്രിയിൽ ഒ.പിയിലെത്തുന്ന രോഗികൾക്ക് പുസ്തകങ്ങൾ വായിക്കാൻ സൗകര്യമൊരുക്കിയത്. എളേറ്റിൽ ഗ്രാമീണ വായനശാല ഗ്രന്ഥാലയമാണ് സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ പുസ്തകക്കൂട് പദ്ധതി ഒരുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നസറി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി. സുധാകരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സജിത, ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.കെ. കരുണൻ, മെഡിക്കൽ ഓഫിസർ ഡോ. സുനിൽ കുമാർ, മുസ്തഫ അറക്കൽ, വി.പി. സുൽഫിക്കർ എന്നിവർ സംസാരിച്ചു. പി.പി. സിദ്ദീഖ് സ്വാഗതവും കെ.ടി. വിനോദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.