നവദിന പരിസ്ഥിതി കർമപരിപാടി

കോഴിക്കോട്: സാമൂഹിക വനവത്കരണ വിഭാഗം, ചെലവൂർ പെരളാൻ കാവ് ക്ഷേത്രപരിപാലന സമിതി എന്നിവരുടെ സഹകരണത്തോടെ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയത്തിന്റെ നേതൃത്തിൽ ഒമ്പതുനാൾ നീളുന്ന പരിസ്ഥിതി കർമപരിപാടികൾക്ക് തുടക്കമായി. പെരളാൻകാവിൽ പ്രഫ. ശോഭീന്ദ്രൻ നെല്ലിമരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗം അസി. പ്രഫസർ ഡോ. ഗോപകുമാർ തേഞ്ചേരി ഇല്ലം, മെഡിക്കൽ കോളജ് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി പി.എസ്. സെൽവരാജ് എന്നിവരും ഫലവൃക്ഷങ്ങൾ നട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.