ട്രോമകെയർ വളന്റിയർ പരിശീലനം

നടുവണ്ണൂർ: വാകയാട് കനവ് ചാരിറ്റബ്ൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ തോട്ട്സ് പേരാമ്പ്രയുടെ സഹകരണത്തോടെ ട്രോമകെയർ വളന്റിയർ പരിശീലനം സംഘടിപ്പിച്ചു. വാകയാട് എ.യു.പി സ്കൂളിൽ നടന്ന പരിശീലന ക്യാമ്പ് ബാലുശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.എച്ച്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കോഴിക്കോട് സ്റ്റാർ കെയർ പി.എൻ.എസ് ട്രെയിനർ രാജേഷ്, കൊടുവള്ളി മോട്ടോർ വെഹിക്ൾ ഇൻസ്പെക്ടർ അജിൽകുമാർ, പേരാമ്പ്ര ഫയർ യൂനിറ്റിലെ പി.സി. പ്രേമൻ എന്നിവർ ക്ലാസെടുത്തു. വാർഡ് മെംബർമാരായ ബിന്ദു ഹരിദാസൻ, ഗീത കെ. ഉണ്ണി, വി.എസ്. രമണൻ, എം. സജിത്ത്, യു.കെ. ഭാസ്കരൻ നായർ, കെ. ഗിരീഷ്, എ.കെ. സുധീർ, ഒ.ടി. ഇബ്രാഹിം, ഇ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. യു. പ്രദീപൻ സ്വാഗതവും എൻ.വി. രാഘവൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.