നടുവണ്ണൂർ: മതഭൗതിക വിദ്യാഭ്യാസ രംഗത്ത് സമസ്ത നടത്തുന്ന മുന്നേറ്റം കാലഘട്ടത്തിന്റെ അനിവാര്യമാണെന്ന് കോഴിക്കോട് ഖാദിയും എസ്. വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ആഭിമുഖ്യത്തിൽ തുടക്കംകുറിച്ച സമന്വയ വിദ്യാഭ്യാസരംഗത്തെ നൂതന സംരംഭമായ അൽ ബിറ് പ്രീ സ്കൂൾ എലങ്കമൽ എസ്.എ മദ്റസയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി. ഇബ്രാഹീം കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല സെക്രട്ടറി പി.എം. കോയ മുസ്‍ലിയാർ മുഖ്യപ്രഭാഷണം നടത്തി. യു.കെ. ഖാസിം ഹാജി, പി.കെ. മുഹമ്മദലി ദാരിമി, ആർ.വി. ഇൽയാസ് ദാരിമി, വി.കെ. അസൈനാർ ഹാജി, ഇബ്രാഹീം മുസ്‍ലിയാർ, മജീദ് മുസ്‍ലിയാർ, പി.കെ. മൊയ്തി ഹാജി, ടി. നിസാർ മാസ്റ്റർ, ഫവാസ് ദാരിമി, അമ്മദ് കുട്ടി അമ്മിച്യത്ത്, തോട്ടത്തിൽ ബഷീർ, എ.കെ. ജറീഷ്, സി.വി. സഫീർ, സാജിദ് കുറ്റിയുള്ളതിൽ, മുഹമ്മദലി കണിയാത്ത്, എടോത്ത് മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. എം.എം. അബ്ദുൽ അസീസ് സ്വാഗതവും ബീർബൽ സ്വാദിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.