പേരാമ്പ്ര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫ് ഭരണത്തിനെതിരെയുള്ള കേരള ജനതയുടെ പ്രതിഷേധമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സമിതിയംഗം കെ.എൻ.എ. ഖാദർ അഭിപ്രായപ്പെട്ടു. തിരക്കുപിടിച്ച് കെ-റെയിൽ നടപ്പാക്കുന്നതിലൂടെ പിണറായി സർക്കാർ ലക്ഷ്യമിടുന്നത് വൻ തോതിലുള്ള അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാഷിസം, ഹിംസാത്മക പ്രതിരോധം, മതനിരാസം എന്നീ പ്രമേയത്തിൽ പേരാമ്പ്ര നിയോജക മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യുവ ജാഗ്രത റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി, മിസ്അബ് കീഴരിയൂർ, ടി. മൊയ്‌തീൻ കോയ, എസ്.പി. കുഞ്ഞമ്മദ്, സി.പി.എ. അസീസ്, അലി തങ്ങൾ, ആർ.കെ. മുനീർ, ടി.കെ.എ. ലത്തീഫ്, എം.കെ.സി. കുട്ട്യാലി, എസ്.കെ. അസൈനാർ, കല്ലൂർ മുഹമ്മദലി, ടി.കെ. ഇബ്രാഹിം, മൂസ കോത്തമ്പ്ര, പി.ടി. അഷ്‌റഫ്, എ.പി. അബ്ദുറഹ്‌മാൻ, അസീസ് നരിക്കലക്കണ്ടി, നിയാസ് കക്കാട്, സൗഫി താഴെകണ്ടി, അബ്ദുറഷീദ് കരിങ്കണ്ണിയിൽ, ഫൈസൽ കടിയങ്ങാട് എന്നിവർ സംസാരിച്ചു. സലീം മിലാസ് നന്ദി പറഞ്ഞു. Photo: മുസ്‍ലിം യൂത്ത് ലീഗ് പേരാമ്പ്രയിൽ നടത്തിയ റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.