മുറിച്ച മരത്തടികൾ മാറ്റാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു

കുന്ദമംഗലം: ദേശീയപാതയിൽ കുന്ദമംഗലത്തുനിന്ന് ചേരിഞ്ചാൽ റോഡിലേക്കു കയറുന്ന ഭാഗത്ത് മാസങ്ങളായി മുറിച്ചിട്ട മരക്കഷണങ്ങൾ നീക്കാത്തത് വാഹനയാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നതായി പരാതി. ഇരുചക്രവാഹനങ്ങളിൽ വരുന്നവർക്കും കാർ പോലുള്ള ചെറിയ വാഹനങ്ങളിൽ വരുന്നവർക്കും കാൽനടക്കാർക്കുമാണ് അസൗകര്യമുണ്ടാക്കുന്നത്. വീതി കുറവുള്ള ജങ്ഷനിൽ പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. മെഡിക്കൽ കോളജിലേക്കും മറ്റും കാരന്തൂർ അങ്ങാടിയിൽകൂടിയല്ലാതെ പോകാൻ ഉപയോഗിക്കുന്ന തിരക്കേറിയ റോഡുകൂടിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.