ജെ.ഡി.ടി സ്കൂളിൽ ഔഷധോദ്യാനം

വെള്ളിമാടുകുന്ന്: ജെ.ഡി.ടി ഇസ്ലാം എൽ.പി സ്കൂളിൽ പി.ടി.എ സജ്ജമാക്കുന്ന ഉദ്യാനത്തിലേക്ക് ചെലവൂർ ശാഫി ദവഖാന ഔഷധസസ്യങ്ങൾ നൽകി. ഔഷധ തോട്ടത്തിന്റെ സമർപ്പണം ഷാഫി ദവാഖാന ചെയർമാൻ ഡോ. സഹീർ അലി നിർവഹിച്ചു. എസ്.ഡി.കെ ഫിസിഷ്യൻ ഡോ. അമൃത നാരായണൻ ബോധവത്കരണ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ്‌ ആഷിക് ചെലവൂർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അഷ്‌റഫ്‌, എസ്.ഡി.കെ ജനറൽ മാനേജർ എ. മൂസ ഹാജി, എസ്.ആർ.ജി കൺവീനർ സൈദ് മുഹമ്മദ്‌, എസ്.എസ്.ജി കൺവീനർ കെ.കെ. നവാസ്, താര ജെബിൻ, ഷമീർ, റുബീന എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.