കരിപ്പൂർ: ഇന്ത്യയിൽനിന്നുള്ള ഈ വർഷത്തെ ആദ്യ സ്വകാര്യ ഹജ്ജ് സംഘം ഹജ്ജ് നിർവഹിക്കാൻ യാത്ര പുറപ്പെട്ടു. അൽഹിന്ദിന്റെ ഹാജിമാരുടെ സംഘം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് ജിദ്ദയിലേക്ക് തിരിച്ചത്. കോഴിക്കോട് എയർപോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹാജിമാർക്ക് യാത്രയയപ്പ് നൽകി. ആദ്യ സംഘത്തിനുള്ള യാത്രരേഖകൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇബ്രാഹിം പരിയാരത്തിന് കൈമാറി. എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് ഫ്ലാഗ്ഓഫ് ചെയ്തു. കൊച്ചിയിൽനിന്നുള്ള സംഘം നാളെ 11ന് സൗദി എയർലൈൻസ് വിമാനത്തിൽ പുറപ്പെടും. മക്കയിൽ ലെമെറിഡിയൻ ഹോട്ടലിലാണ് ഹാജിമാർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ അൽഹിന്ദ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.പി.എം. മുബഷിർ, അൽഹിന്ദ് റീജനൽ മാനേജർ യാസർ മുണ്ടോടൻ, നസീം പുളിക്കൽ, അൽഹിന്ദ് ഹജ്ജ്-ഉംറ കോഓഡിനേറ്റർമാരായ പി.ആർ. അബ്ദുസ്സമദ്, ഹാഷിം മക്ക, ഷബീർ കോട്ടക്കൽ, നജീബ് നടുത്തൊടി, അമീർ ഹനീഫ ദാരിമി, ഇർഫാൻ മാത്തോട്ടം തുടങ്ങിയവർ സംബന്ധിച്ചു. വരുംദിവസങ്ങളിൽ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്നായി പ്രമുഖ അമീർമാരുടെ നേതൃത്വത്തിൽ വിവിധ ബാച്ചുകൾ പുറപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 9446066999. cap ഇന്ത്യയിൽനിന്നുള്ള ഈ വർഷത്തെ ആദ്യ സ്വകാര്യ ഹജ്ജ് സംഘമായ അൽഹിന്ദിന്റെ യാത്രികർക്കുള്ള രേഖകൾ ബഹു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇബ്രാഹിം പരിയാരത്തിന് കൈമാറുന്നു. അമീർ ഹനീഫ ദാരിമി, അൽഹിന്ദ് ട്രാവൽസ് റീജനൽ മാനേജർ യാസിർ മുണ്ടോടൻ, പി.ആർ. അബ്ദുസ്സമദ്, എം.എ. ഹസിബ്, നസീം പുളിക്കൽ, കുഞ്ഞാപ്പ ഹാജി തുടങ്ങിയവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.