എൻ.ഐ.ടിയിൽ അന്താരാഷ്ട്ര സമ്മേളനം

ചാത്തമംഗലം: എൻ.ഐ.ടി കാലിക്കറ്റിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഫ്ലൂയിഡ്, തെർമൽ ആൻഡ് എനർജി സിസ്റ്റങ്ങൾ എന്ന വിഷയത്തിലെ ആദ്യ അന്താരാഷ്ട്ര സമ്മേളനം ഡെപ്യൂട്ടി ഡയറക്ടർ പ്രഫ. പി.എസ്. സതീദേവി ഉദ്ഘാടനം ചെയ്തു. ഡോ. സി. മുരളീധരൻ, ഡോ. കെ. അപർണ, ഡോ. സോണി വർഗീസ്, പ്രഫ. ക്രിസ്റ്റ്യൻ സ്ക്രീവ്, ഡോ. സി.എസ്. സുജിത്ത് കുമാർ, ഡോ. സുദേവ് ദാസ്, ഡോ. തേജ റെഡ്ഡി, ഡോ. ഷിജോ തോമസ് എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൽ ഇന്ത്യ, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ പ്രഭാഷണം നടത്തും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും തയ്‍വാൻ, ദക്ഷിണാഫ്രിക്ക, ഇറ്റലി, ഇന്തോനേഷ്യ, ചൈന, ജപ്പാൻ, മലേഷ്യ, ഈജിപ്ത്, യുനൈറ്റഡ് കിങ്ഡം, യുനൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നുള്ള 250ഓളം ഗവേഷകർ സമ്മേളനത്തിൽ ഗവേഷണങ്ങൾ അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.