എലത്തൂർ: ഖബർസ്ഥാനിലെ ചന്ദനമരങ്ങൾ മുറിച്ചുകടത്തുന്നതിനിടയിൽ മുതവല്ലി ഉൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിൽ. എലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിലെ ചന്ദനമരങ്ങൾ മുറിച്ചുകടത്തുന്നതിനിടയിലാണ് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കരിമാൻകണ്ടി കെ.കെ. മുസ്തഫ (48), എകരൂൽ കിഴക്കോട്ടുമ്മൽ എം.ടി. അബ്ദുൽ നാസർ (48), മസ്ജിദ് മുതവല്ലി എലത്തൂർ ചീനച്ചേരി നാഫിറാസിൽ മുഹമ്മദ് നിസാർ (64) എന്നിവർ എലത്തൂർ പൊലീസ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് ഇൻസ്പെക്ടർ എ. സായുജ് കുമാറും എസ്.ഐ രാജേഷും സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. മരം കൊണ്ടുപോവാനെത്തിച്ച കെ.എൽ 11 എ.ജെ 1020 കാറും പൊലീസ് പിടികൂടി. മെഡിക്കൽ പരിശോധനക്കുശേഷം പ്രതികളെയും കാറും താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ രാജീവന് കൈമാറി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വിൽപന നടത്തിയ നാല് ചന്ദനമരങ്ങളിൽ രണ്ടെണ്ണം മുറിച്ചുകഴിഞ്ഞിരുന്നു. മരത്തടികൾ മുറിച്ചുമാറ്റാനുള്ള ആയുധങ്ങളും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.