കോഴിക്കോട്: മഹാമാരിയുടെ ഭീതിക്കിടയിലും എസ്.എൻ. ട്രസ്റ്റ് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട്. പതിനായിരങ്ങൾ സമ്മതിദാനാവകാശം രേഖപ്പെടുത്തേണ്ട തെരഞ്ഞെടുപ്പിൽ കോവിഡ് ചട്ടങ്ങൾ നിലനിർത്താൻ കഴിയില്ലെന്ന ആശങ്കയിലാണ് വോട്ടർമാർ. കണ്ണൂർ മുതൽ ചെമ്പഴന്തി വരെയുള്ള 10 കോളജുകളിൽ ആയിരങ്ങൾ ഒറ്റ ദിവസം ഒത്തുകൂടുന്ന തെരഞ്ഞെടുപ്പ് കോവിഡ് കാലഘട്ടം തീരുന്നതുവരെ മാറ്റിെവച്ചില്ലെങ്കിൽ സമ്പർക്ക വ്യാപനത്തിനിടയാക്കുമെന്നാണ് ആശങ്ക.
തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ആഗസ്റ്റ് 21 ആണ്. വോട്ടെടുപ്പ് സെപ്റ്റംബർ 18 നാണ്. എസ്.എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും രാജ്യത്തിനകത്തും പുറത്തും 1.36 ലക്ഷത്തിലേറെ സമ്മതിദായകരുണ്ട്. വലിയൊരു വിഭാഗം 65 വയസ്സ് കഴിഞ്ഞവരുമാണ്. ജൂലൈ 17 നായിരുന്നു വോട്ടർ പട്ടിക പരിശോധിക്കുവാനുള്ള അവസാന തീയതി. ട്രസ്റ്റ് ആസ്ഥാനമുൾപ്പെടെയുള്ള പല സൻെററുകളും ആ സമയത്ത് കെണ്ടയ്ൻമൻെറ് സോണായിരുന്നു.
എസ്.എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് പത്തു മേഖലയിലായാണ് നടത്തുന്നത്. ഇതിൽ പലമേഖലയും വളെര വലുതാണ്. പുനലൂർ എസ്.എൻ കോളജിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരും സ്ഥാനാർഥികളും ഇടുക്കി, പത്തനംതിട്ട ജില്ല മുഴുവനും, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കെട്ടാരക്കര, പത്തനാപുരം താലൂക്കുകളിൽ ഉൾപ്പെട്ടവരുമാണ്. 250 കി.മീറ്ററോളം ചുറ്റളവിലുള്ളവർ പുനലൂരിൽ വന്ന് പത്രിക നൽകുകയും വോട്ട് ചെയ്യുകയും വേണം. മറ്റു മേഖലകളുടെ സ്ഥിതിയും ഏതാണ്ട് ഇതുതന്നെ.
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് സെപ്റ്റംബർ 26 നാണ്. ഇത് ഒരു കേന്ദ്രത്തിലാണ് നടക്കുക. 3000 ത്തോളം പേരാണ് ഇതിൽ വോട്ട് ചെയ്യേണ്ടത്. മൂന്നാം ഘട്ടമായ ഭാരവാഹി തെരഞ്ഞെടുപ്പിൽ 2000 ത്തോളം ട്രസ്റ്റ് ബോർഡ് അംഗങ്ങൾ പങ്കെടുക്കും. കൂടാതെ എസ്.എൻ.ഡി.പിക്കാരായ ആയിരക്കണക്കിനാളുകൾ വേറെയും ഒത്തുകൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.