കരിപ്പൂരി​െൻറ ചിറകരിയാന്‍ അനുവദിക്കില്ല – എസ്.വൈ.എസ് സമരപ്രഖ്യാപനം

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്​ട്ര വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങൾ ചെറുക്കുന്നതിന് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിച്ചു. സമരപ്രഖ്യാപനത്തില്‍ പതിനായിരത്തിലധികം പേര്‍ പങ്കാളികളായി. രാത്രി ഏഴിന്​ മീഡിയ മിഷന്‍ യൂട്യൂബ് ചാനലില്‍ നടന്ന സമരപ്രഖ്യാപനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്​തു.

എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ്​ സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് സമരപ്രഖ്യാപനം നടത്തി. എം.കെ. രാഘവന്‍ എം.പി, എളമരം കരീം എം.പി, ടി.വി. ഇബ്രാഹിം എം.എല്‍.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അബ്​ദുല്‍ അസീസ് സഖാഫി മമ്പാട് എന്നിവര്‍ സംസാരിച്ചു.

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്​റ്റര്‍ പടിക്കല്‍ വിഷയാവതരണം നിര്‍വഹിച്ചു. ഈ മാസം അഞ്ചിന് വൈകീട്ട്​ നാലിന്​ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത്​ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടിക്ക്​ ആരംഭം കുറിക്കും. സംസ്ഥാന സെക്രട്ടറി എ. മുഹമ്മദ് പറവൂര്‍ സ്വാഗതവും മലപ്പുറം ഈസ്​റ്റ്​ ജില്ല സെക്രട്ടറി ജമാല്‍ കരുളായി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.