കുറ്റിക്കാട്ടൂർ: ഇന്ധനനികുതി കുറക്കുക, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനദ്രോഹനടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പെരുവയൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കുറ്റിക്കാട്ടൂരിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ എ.ടി. ബഷീർ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ടി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദ്, പഞ്ചായത്ത് ലീഗ് ജന. സെക്രട്ടറി പൊതാത്ത് മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. പി.പി. ജാഫർ മാസ്റ്റർ, എൻ.വി. കോയ, സി.വി. ഉസ്മാൻ, മുളയത്ത് മുഹമ്മദ് ഹാജി, മുജീബ് റഹ്മാൻ ഇടക്കണ്ടി, ഹബീബ് പെരിങ്ങൊളം, ഉനൈസ് അരീക്കൽ, എം.പി. സലീം, യാസർ അറഫാത്ത്, വി. ഹാരിസ്, സി.വി. സഹദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. മാവൂർ: ഇന്ധനവില വർധനവിനെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മാവൂരിൽ നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് മങ്ങാട്ട് അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ആലിഹസ്സൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി എൻ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി വി.കെ. റസാഖ്, സെക്രട്ടറി എം.പി. കരീം, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് കെ.എം. മുർത്താസ്, സെക്രട്ടറി ഹബീബ് ചെറൂപ്പ, ദലിത് ലീഗ് ജില്ല സെക്രട്ടറി സുരേഷ് മാവൂർ, പഞ്ചായത്ത് പ്രസിഡൻറ് വേലായുധൻ കണ്ണിപ്പറമ്പ്, പ്രവാസി ലീഗ് മാവൂർ പഞ്ചായത്ത് സെക്രട്ടറി നാസിമുദ്ദീൻ, യൂത്ത് ലീഗ് സെക്രട്ടറി ശൗക്കത്തലി വളയന്നൂർ, പി.എം.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.